Post Category
സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
പ്രധാന മന്ത്രി രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സബ്സിഡിയോടെ സൂക്ഷ്മ ജലസേചന (ഡ്രിപ്പ്/സ്പിംഗ്ളര്‍ ഇറിഗേഷന്‍) സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കൃഷി ഭവനുകളില്‍ നിന്ന് ലഭ്യമാകുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ, അപേക്ഷകരുടെ അധാര്‍, ബാങ്ക് പാസ് ബുക്ക്, ഈ വര്‍ഷം ഭൂനികുതി അടച്ചതിന്റെ രസീത്, പട്ടിക ജാതി/പട്ടിക വര്‍ഗക്കാരാണെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ഞ്ചിനിയറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. അപേക്ഷ ഫോം സമീപത്തുളള കൃഷി ഭവനില്‍ ലഭിക്കും. ഫോണ്‍: 9383471644. ഇമെയില്‍ വിലാസം: aeempm@gmail.com.
date
- Log in to post comments