Skip to main content

അസാപ് കേരള കാലിബ്രേഷൻ ടെസ്റ്റിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

അസാപ് കേരളകൊച്ചി കളമശ്ശേയിലെ എസ്.ടി.ഐ.സി സെന്ററുമായി ചേർന്ന്  നടത്തുന്ന സർട്ടിഫൈഡ് ഫണ്ടമെന്റൽസ് ഓഫ് കാലിബ്രേഷൻ ക്വാളിറ്റി കോൺസെപ്റ്റ്‌സ് ഓഫ് മെട്രോളജിക്കൽ ഇൻസ്ട്രുമെന്റ്‌സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചിൻ യൂണിവേഴ്‌സിറ്റിയിലെ (STIC) കേന്ദ്രത്തിൽ സെപ്റ്റംബർ  27-ന് ആരംഭിക്കുന്ന കോഴ്‌സിന്റെ  ദൈർഘ്യം 45 മണിക്കൂറാണ്. (NCVET) സർട്ടിഫിക്കേഷനോടുകൂടിയ ഈ കോഴ്സിൽ ഡിപ്ലോമ/ബിരുദ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിനും അവസരമുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 25. കൂടുതൽ വിവരങ്ങൾക്ക്: 9495999749/ 9995288833,   www.asapkerala.gov.in.

പി.എൻ.എക്സ് 4636/2025

date