Skip to main content

അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ സർക്കാർ/എയ്ഡഡ്/അൺ എയ്ഡഡ് സ്ഥാപനങ്ങളിലെ 2025-27 വർഷത്തേക്കുള്ള ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്.) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗത്തിലെ അഡ്മിഷൻ യഥാക്രമം സെപ്റ്റംബർ 23, 24, 25 തീയതികളിൽ നടക്കും. സർക്കാർ, എയ്ഡഡ് വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ അതാതു ദിവസം രാവിലെ 9.30 നും സ്വാശ്രയ വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ അതാതു ദിവസം ഉച്ചക്ക് 2.30 നും ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ അസൽ രേഖകൾ സഹിതം ഹാജരാകണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. 

 

ഫോൺ: 0484-2422227, 0484-2422210.

 

 

 

 

date