Skip to main content

മുൻഗണന ( പിങ്ക് ) റേഷൻ കാർഡിന് അപേക്ഷിക്കാം

മുൻഗണന വിഭാഗത്തിൽ (പിങ്ക് കാർഡ് ) നിലവിൽ വന്നിട്ടുള്ള ഒഴിവുകളിൽ ഉൾപ്പെടുത്തുന്നതിനായി അർഹരായ മുൻഗണനേതര ( വെള്ള, നീല) റേഷൻ കാർഡ് ഉടമകളിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ചു. പൊതുജന സേവന കേന്ദ്രങ്ങൾ വഴിയോ, സിറ്റിസൺ ലോഗിൻ മുഖേനയോ ഓൺലൈനായി സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 20 വരെ അപേക്ഷകൾ സമർപ്പിക്കാം.

 

 നിർധനയും നിരാലംബയുമായ സ്ത്രീ ഗൃഹനാഥയായ കുടുംബം, വിധവ ഗൃഹനാഥയായ (21 വയസ്സിനു മുകളിൽ പ്രായമായ പുരുഷന്മാരില്ലാത്ത) കുടുംബം, അവിവാഹിതയായ അമ്മ / ഉപേക്ഷിക്കപ്പെട്ട സ്ത്രീ എന്നിവരാൽ നയിക്കപ്പെടുന്ന കുടുംബം, തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ മാനദണ്ഡങ്ങൾ പ്രകാരം ബി. പി.എൽ പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾ, എസ്.സി/എസ്.ടി , ആശ്രയ പദ്ധതിയിൽ അംഗങ്ങളായുളളവർ, കുടുംബത്തിലെ ആർക്കെങ്കിലും ഗുരുതരരോഗമുള്ളവർ , പരമ്പരാഗത തൊഴിലാളികളുടെ കുടുംബങ്ങൾ , അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവർ, 65 വയസ്സിനുമുകളിൽ പ്രായമുളളവർ, പുറമ്പോക്കിൽ താമസിക്കുന്നവർ, പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് ലഭ്യമായവർ, മറ്റു സാമൂഹ്യ ഭവന പദ്ധതിയിൽ ഉൾപ്പെട്ട് വീട് ലഭ്യമായവർ എന്നിവർക്ക് അപേക്ഷ സമർപ്പിക്കാം.

 

date