ടെന്‍ഡര്‍ ക്ഷണിച്ചു
ജില്ലാ മാനസിക ആരോഗ്യ പരിപാടിയുടെ ഭാഗമായി ഒലവക്കോട് ധോണിയില്‍ പ്രവര്‍ത്തിക്കുന്ന ഡേകെയര്‍ സെന്ററിലേക്ക് പ്രതിദിനം ചായ / ലഘുഭക്ഷണം / ഉച്ചഭക്ഷണം നിശ്ചിത നിരക്കില്‍ നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. താല്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള കാറ്ററിങ് ഉടമസ്ഥക്ക് ടെന്‍ഡര്‍ നല്‍കാവുന്നതാണ്. പാലക്കാട് ജില്ലാ ആശുപത്രി ഓഫീസിലാണ് ടെന്‍ഡറുകള്‍ സമര്‍പ്പിക്കേണ്ടത്. ടെന്‍ഡര്‍ ഫോമുകളും ഇവിടെ നിന്നും ലഭിക്കും. ഉച്ചഭക്ഷണത്തിനായുള്ള ടെന്‍ഡര്‍ ഫോമുകള്‍ സെപ്റ്റംബര്‍ 30 ന് ഉച്ചയ്ക്ക് ഒരു മണി ലഭിക്കും. അന്നേ ദിവസം വൈകീട്ട് 3.30 വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. ലഭിച്ച ടെന്‍ഡറുകള്‍ വൈകീട്ട് 3.30 ന് തുറക്കും. ചായ, ലഘുഭക്ഷണം എന്നിവയ്ക്കുള്ള ടെന്‍ഡര്‍ ഫോമുകള്‍ സെപ്റ്റംബര്‍ 30 ന് ഉച്ചയ്ക്ക് ഒരു മണി വരെ ലഭിക്കും. അന്നേ ദിവസം വൈകീട്ട് മൂന്ന് വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. ലഭിച്ച ടെന്‍ഡറുകള്‍ വൈകീട്ട് 3.30 ന് തുറക്കും.ഫോണ്‍: 04912533327.
- Log in to post comments