Skip to main content

അതിഥി തൊഴിലാളികൾക്ക് മലമ്പനി പരിശോധന ക്യാമ്പ് നടത്തി

നെല്ലിയാമ്പതിയിൽ ദേശീയ പ്രാണി ജന്യ രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി (നാഷണൽ വെക്ടർ ബോൺ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാം)  അതിഥി തൊഴിലാളികൾക്ക് മലമ്പനി, ജീവിതശൈലി രോഗ നിയന്ത്രണം എന്നീ വിഷയങ്ങളില്‍ ആരോഗ്യ ബോധവൽക്കരണം നല്‍കി.  കൂടാതെ സ്ത്രീ ക്യാമ്പയിനിന്റെ ഭാഗമായി അഥിതി തൊഴിലാളികളിലെ സ്ത്രീകൾക്ക് ആരോഗ്യ സുരക്ഷ സംബന്ധിച്ച രക്ത പരിശോധനകളും ബോധവത്കരണവും നൽകി. 
നെല്ലിയാമ്പതി പാലകപ്പാണ്ടിയിലെ ഗ്രീൻലാൻഡ് എസ്റ്റേറ്റിലെ വെസ്റ്റ് ബംഗാളിൽ നിന്ന് വന്ന അതിഥി തൊഴിലാളികൾക്കുള്ള സ്ക്രീനിങ് ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ജെ ആരോഗ്യം ജോയ്സന്റെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പിൽ  ലാബ് ടെക്നിഷ്യൻ എൻ. കെ സജ്‌ന, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സൈനു സണ്ണി എന്നിവർ മലേറിയ നിർണയത്തിനുള്ള രക്ത സാമ്പിൾ ശേഖരിച്ചു. ജൂനിയർ പബ്ലിക് ഹെൽത്ത്‌ നേഴ്‌സുമാരായ കെ.ജെ രാജി മോൾ, സുദിന സുരേന്ദ്രൻ, നേഴ്സിംഗ് അസിസ്റ്റന്റ് എച്ച്. ജാനകി എന്നിവർ സ്ത്രീ ക്യാമ്പയിനിന്റെ ഭാഗമായി സ്ത്രീകൾക്ക് ജീവിത ശൈലി രോഗ നിർണയവും ഹീമോഗ്ലോബിൻ രക്ത പരിശോധനയും സ്തനർബുദ്ധ ബോധവൽക്കരണവും നടത്തി.ഹിന്ദി ഭാഷയിൽ അഥിതി തൊഴിലാളികൾക്ക് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബി അഫ്സൽ ബോധവൽക്കരണ ക്ലാസ് നൽകുകയും ചെയ്തു.

date