Post Category
ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന് ഒഴിവ്
ചിറ്റൂര്‍ സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ ഇലക്ട്രിക്കല്‍ സെക്ഷനില്‍ വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന് തസ്തികയില്‍ ഒഴിവ്. ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ്. വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ -ഇലക്ട്രിക്കല്‍ തസ്തികയിലേക്ക് ഡിപ്ലോമയും പ്രവൃത്തി പരിചയവുമാണ് യോഗ്യത. ട്രേഡ്സ്മാന്-ഇലക്ട്രിക്കല്‍ തസ്തികയില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഐടിഐ, കെ.ജി.സി.ഇ, ടി.എച്ച്.എസ്.എല്‍.സിയും പ്രവൃത്തിപരിചയവുമാണ് യോഗ്യത. താല്പര്യമുള്ളവര് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 29 രാവിലെ പത്തിന്് സൂപ്രണ്ട് മുമ്പാകെ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04923 222174, 9400006486
date
- Log in to post comments