Skip to main content

വിജ്ഞാനകേരളം മെഗാ ജോബ് ഫെയര്‍

 

 

പാലക്കാട് ജില്ലയിലെ, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അസാപ്  കേരളയുടെ സഹകരണത്തോടെ ലക്കിടി  അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സെപ്റ്റംബര്‍ 29ന് സൗജന്യ തൊഴില്‍  മേള സംഘടിപ്പിക്കുന്നു. വിവിധ മേഖലകളില്‍ നിന്നായി 50ല്‍ പരം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍ മേളയില്‍ 300 ല്‍ അധികം ഒഴിവുകള്‍ ഉണ്ട് . തൊഴില്‍മേളയുടെ ഭാഗമാകാന്‍ https://forms.gle/V7bGukgVbqRpGE646 ല്‍ രജിസ്റ്റര്‍ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷനുണ്ടാവും. എസ് എസ് എല്‍ സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, പി.ജി, യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം ഒറ്റപ്പാലം ലക്കിടി കിന്‍ഫ്ര പാര്‍ക്കിനുള്ളിലെ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ രാവിലെ 9.30 ന് എത്തണം. ഫോണ്‍: 9495999667,9895967998,9745067209,9961830637,9961937747

date