Skip to main content

അപേക്ഷ ക്ഷണിച്ചു

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വാദ്യകലാ രംഗത്ത് പ്രവര്‍ത്തിക്കുന്ന പട്ടികജാതി വനിതാ ഗ്രൂപ്പുകള്‍ക്ക് വാദ്യോപകരണങ്ങള്‍ നല്‍കല്‍ പദ്ധതിയിലേക്ക്  അപേക്ഷ ക്ഷണിച്ചു. 2025-26 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയുടെ ഭാഗമായാണ് ഈ അവസരം. അപേക്ഷിക്കുന്ന ഗ്രൂപ്പുകളിലെ അംഗങ്ങള്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം. നിലവില്‍ ഈ മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വനിതാ ഗ്രൂപ്പുകള്‍ക്കാണ് മുന്‍ഗണന. അപേക്ഷകള്‍ സെപ്റ്റംബര്‍ 30 നകം ആലത്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 9747365143

date