Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. എട്ടാം ക്ലാസ് മുതല്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. മുന്‍വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവര്‍ക്ക് അപേക്ഷ പുതുക്കി സമര്‍പ്പിക്കാം. അപേക്ഷകന്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നല്‍കുന്ന സാക്ഷ്യപത്രം തുടങ്ങിയവ അപേക്ഷയോടൊപ്പം ലഭ്യമാക്കണം. അപേക്ഷകള്‍ ഡിസംബര്‍ 31 ന് മുന്‍പായി www.labourwelfarefund.in ല്‍ നല്‍കണമെന്ന് ലേബര്‍ വെല്‍ഫയര്‍ ഫണ്ട് കമ്മീഷണര്‍ അറിയിച്ചു.

date