Skip to main content

സാക്ഷരതാ മിഷന്‍ - ക്വിസ് മത്സരം: വിജയികളെ പ്രഖ്യാപിച്ചു

 

ജില്ലാ സാക്ഷരതാ മിഷനും വൈ.ഡബ്ലിയു,സി,എ പാലക്കാടും ചേര്‍ന്ന് തുല്യതാ പഠിതാക്കള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. എച്ച്.എസ്.എസ് കണ്ണാടിയിലെ എല്‍ ഷീബ ഒന്നാം സമ്മാനം നേടി. ജി.എച്ച്.എസ്.എസ് കോട്ടായിയിലെ സജിന നിഷ രണ്ടാം സ്ഥാനവും, ജി.വി.ജി.എച്ച്.എസ്.എസ് ചിറ്റൂരിലെ ആര്‍ രമ്യ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ പഠിതാക്കള്‍ക്കായുള്ള ഈ മത്സരത്തില്‍, ജില്ലയിലെ വിവിധ പഠനകേന്ദ്രങ്ങളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത 58 പേര്‍ പങ്കെടുത്തു.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍കുട്ടി അധ്യക്ഷയായി. 77 വയസ്സുള്ള പ്ലസ് ടു വിജയിയായ ശ്രീദേവി.പി യെ ചടങ്ങില്‍ ആദരിച്ചു. സാക്ഷരതാ സമിതി അംഗങ്ങളായ ഒ വിജയന്‍, ഡോ.പി സി ഏലിയാമ്മ, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സജി തോമസ്, അസി.കോര്‍ഡിനേറ്റര്‍ പി.വി പാര്‍വ്വതി, റിസോഴ്‌സ് പേഴ്‌സണ്‍മാരായ ജയന്‍.കെ.വി, ജയരാജന്‍ വി പി, വൈ.ഡബ്ലിയു,സി,എ(ഥണഇഅ) പാലക്കാട് പ്രസിഡന്റ് സ്മിത തോമസ്, സെക്രട്ടറി റിനു ബിനു, അംഗങ്ങളായ ഡാലി വര്‍ഗ്ഗീസ്, ശാന്തി തോമസ് എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. ക്വിസ് മത്സരത്തിന് ശേഷം പഠിതാക്കള്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

date