Post Category
മലയാറ്റൂരിൽ വയോജന മന്ദിരത്തിന്റെയും വനിതാ വിശ്രമ കേന്ദ്രത്തിന്റെയും നിർമ്മാണത്തിന് തുടക്കമായി
മലയാറ്റൂർ - നീലീശ്വരം ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ വയോജന മന്ദിരത്തിന്റെയും വനിത വിശ്രമകേന്ദ്രത്തിന്റെയും നിർമ്മാണത്തിന് തുടക്കമായി. റോജി എം. ജോൺ എം എൽ എ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും 12 ലക്ഷവും ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് 5 ലക്ഷവും ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്ന് 11ലക്ഷം രൂപയും വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
വയോജന ക്ഷേമത്തിനും സ്ത്രീകളുടെ സാമൂഹിക ഇടപെടലുകൾക്കും ഉചിതമായ സൗകര്യങ്ങൾ ഒരുക്കുകയാണ് പദ്ധതിയിലൂട ലക്ഷ്യം വെക്കുന്നത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോയ് അവോക്കാരൻ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം അനി മോൾ ബേബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കൊച്ചു ത്രേസ്സ്യ തങ്കച്ചൻ, ജനപ്രതിനിധികൾ, വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments