Post Category
ലേലം ചെയ്യും
ജില്ലയിലെ റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഭാഗമായി ചാലിയാര്‍ പുഴയുടെയും കൈവഴികളുടെയും പ്രളയ സാധ്യത നിലനില്‍ക്കുന്ന ഭാഗങ്ങളില്‍ നിന്ന് നീക്കം ചെയ്ത് വിവിധ പഞ്ചായത്തുകളിലെ 12 ഇടങ്ങളിലായി കൂട്ടിവെച്ചിരിക്കുന്ന എക്കലും ചെളിയും മറ്റവശിഷ്ടങ്ങളും സെപ്റ്റംബര്‍ 29ന് രാവിലെ 11ന് മലപ്പുറം ഇറിഗേഷന്‍ സബ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ വെച്ച് ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പാന്‍ കാര്‍ഡും സഹിതം ലേല സമയത്തിന് മുന്‍പായി ഹാജരാവണം. ഫോണ്‍: 04832731402.
date
- Log in to post comments