Post Category
ഐ.ടി.ഐ പ്രവേശനം
കാസര്‍കോട് ഗവ: ഐ.ടി.ഐയില്‍ പ്രവേശനത്തിന് അംഗീകൃത അനാഥാലയങ്ങളിലെ അന്തേവാസികള്‍, സാമൂഹ്യനീതിവകുപ്പിന് കീഴിലുള്ള ജുവനൈല്‍ ജസ്റ്റിസ്ഹോമിലെയും, ആഫ്റ്റര്‍കെയര്‍ ഹോമിലെയും യോഗ്യരായ അന്തേവാസികള്‍ എന്നീ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ സെപ്റ്റംബര്‍ 24-നു രാവിലെ 11 നകം ഐ.ടി.ഐയില്‍ നേരിട്ട് സമര്‍പ്പിക്കണം. ഫോണ്‍- 04994-256440.
date
- Log in to post comments