Skip to main content

സംയോജിത പഞ്ചവത്സര എൽ.എൽ.ബി. കോഴ്സ് പ്രവേശനം: പുതിയ ഓൺലൈൻ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാൻ അവസരം

കേരളത്തിലെ ഗവൺമെന്റ് ലോ കോളേജുകളിലെയുംസ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2025-26 ലെ സംയോജിത പഞ്ചവത്സര എൽ.എൽ.ബി. കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി നടത്തിയ ഒന്നാംഘട്ട സ്‌ട്രേ വേക്കൻസി അലോട്ട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേയ്ക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് നടപടികൾ www.cee.kerala.gov.in ൽ ആരംഭിച്ചു. യോഗ്യരായ വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ പുതുതായി ഓൺലൈൻ ഓപ്ഷനുകൾ സെപ്റ്റംബർ 26ന് ഉച്ചയ്ക്ക് 1 മണി വരെ രജിസ്റ്റർ ചെയ്യാc. രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് രജിസ്ട്രേഷൻ ഫീസ്മറ്റു നിബന്ധനകൾ എന്നിവ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേൽ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ0471-2332120, 0471-2338487, 0471-2525300.

പി.എൻ.എക്സ് 4695/2025

date