ഒന്നാം ഘട്ട അലോട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു
2025-26 വർഷത്തെ ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും കേരള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെയും കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആന്റ് മിഡ്വൈഫറി കോഴ്സിനും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കിഴിൽ പ്രവർത്തിക്കുന്ന നഴ്സിംഗ് സ്ഥാപനങ്ങളിലെ ഓക്സിലറി നഴ്സിംഗ് ആന്റ് മിഡ്വൈഫറി കോഴ്സിനും പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽ നിന്നും പ്രിന്റൗട്ടെടുത്ത ഫീ പെയ്മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി 2025 സെപ്റ്റംബർ 25 നകം നിർദ്ദിഷ്ട ഫീസ് ഒടുക്കണം. ഓൺലൈനായും ഫീസ് ഒടുക്കാം. അലോട്ട്മെന്റ് ലഭിച്ച് ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടുന്നതുമല്ല. ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. രണ്ടാം ഘട്ട അലോട്ട്മെന്റിലേക്കുള്ള ഓപ്ഷൻ പുന:ക്രമീകരണം സെപ്റ്റംബർ 25 വൈകിട്ട് 4 മണി വരെ. കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363, 364.
പി.എൻ.എക്സ് 4698/2025
- Log in to post comments