ആയുർവേദ ദിനാചരണം ഉമാ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു
നാഷണൽ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ 10-ാമത് ജില്ലാതല ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു.
ചങ്ങമ്പുഴ പാർക്കിൽ നടന്ന ദിനാചരണം ഉമ തോമസ് എം. എൽ.എ ഉദ്ഘാടനം ചെയ്തു.
വർദ്ധിച്ച് വരുന്ന ജീവിതശൈലി രോഗങ്ങൾ തടയുന്നതിന് ആയുർവേദ ചികിത്സാ രീതികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് എം.എൽ.എ. പറഞ്ഞു.
‘ആയുർവേദം മാനവരാശിക്കും ഭൂമിക്കും' എന്നതാണ് ഈ വർഷത്തെ ആയുർവേദ ദിനാചരണത്തിന്റെ ആപ്തവാക്യം. ദിനാചരണത്തിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പുകൾ, ആരോഗ്യ ആഹാര പ്രദർശനം, ബോധവത്കരണ ക്ലാസുകൾ, എ.ബി.എച്ച്.എ രജിസ്ട്രേഷൻ എന്നിവ സംഘടിപ്പിച്ചു.
ആയുർവേദ ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരം,ആരോഗ്യ പാചക മത്സരം, റീൽസ് മത്സരം എന്നീ ഇനങ്ങളിൽ വിജയികളായവർക്ക് എം.എൽ.എ സമ്മാനങ്ങൾ വിതരണം ചെയ്തു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോർജ് മുഖ്യപ്രഭാഷണം നടത്തി .
ആയുഷ്മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ. വി. പി. ജയകൃഷ്ണൻ, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സീബ ബാലകൃഷ്ണൻ, എറണാകുളം ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ ഡോ.രാജൻ, നാഷണൽ ഹെൽത്ത് മിഷൻ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ഡോ. പ്രിസ്റ്റിൻ ജോർജ്, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments