Post Category
ബേപ്പൂര്‍ മണ്ഡലത്തിലെ മൂന്ന് സ്‌കൂളുകളുടെ നവീകരണത്തിന് 3 കോടി
ബേപ്പൂര്‍ മണ്ഡലത്തിലെ മൂന്ന് സര്‍ക്കാര്‍ സ്‌കൂളുകളുടെ നവീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി മൂന്ന് കോടി രൂപ അനുവദിച്ചു. രാമനാട്ടുകര ഗവ. യു പി സ്‌കൂളില്‍ മികച്ച ഡൈനിങ് സ്‌പേസും അത്യാധുനിക സൗകര്യങ്ങളടങ്ങിയ കിച്ചണും ഒരുക്കുന്നതിനും കോമ്പൗണ്ട് വാള്‍ നിര്‍മാണത്തിനും ഉള്‍പ്പെടെ ഒരു കോടി രൂപയും വെസ്റ്റ് നല്ലൂര്‍ ഗവ. എല്‍ പി സ്‌കൂളിലും നടുവട്ടം ഗവ. യു പി സ്‌കൂളിലും പുതിയ കെട്ടിട നിര്‍മാണത്തിന് ഓരോ കോടി രൂപ വീതവുമാണ് അനുവദിച്ചത്.
സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനം വഴി വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അനുവദിച്ച തുക ഉപയോഗിച്ച് പ്രവൃത്തി ഉടന്‍ ആരംഭിക്കാനും വേഗത്തില്‍ പൂര്‍ത്തീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
date
- Log in to post comments