Skip to main content

മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി : വ്യക്തിഗത അക്കാദമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സ് പ്രകാരം 2025 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in ൽ  പ്രസിദ്ധീകരിച്ചു.

അപേക്ഷാർത്ഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കണം. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 26ന് വൈകിട്ട് 5 വരെയാണ്. പുതിയ ക്ലെയിമുകൾ  അവകാശവാദങ്ങൾ നൽകാൻ സാധിക്കില്ല. വിവരങ്ങൾ  പരിശോധിച്ച്  വരുത്തേണ്ട മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് വരുത്താത്തതും  ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാത്തതും കാരണമുള്ള അനന്തരഫലങ്ങൾക്കു    അപേക്ഷാർത്ഥികൾ തന്നെയാകും ഉത്തരവാദി. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/ അപേക്ഷ   നിരസിക്കം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560361362363364.

പി.എൻ.എക്സ് 4709/2025

date