Post Category
പി.ജി. ഹോമിയോ/ ആയുർവേദം: ഭിന്നശേഷി വിഭാഗക്കാർക്കുള്ള ശാരീരിക പരിശോധന
സംസ്ഥാനത്തെ പി.ജി. ഹോമിയോ/ ആയുർവേദ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിച്ചവരിൽ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുവാൻ അപേക്ഷ നൽകിയ വിദ്യാർത്ഥികൾക്കായി അതാത് പ്രോസ്പെക്ടസിലെ ബന്ധപ്പെട്ട ക്ലോസ് പ്രകാരം മെഡിക്കൽ ബോർഡ് നടത്തുന്നു. സെപ്റ്റംബർ 29ന് രാവിലെ 10.30 നു തിരുവനന്തപുരത്തുളള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ വച്ചാണ് മെഡിക്കൽ ബോർഡ് നടത്തുന്നത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനായി അപേക്ഷ നൽകാൻ വിട്ടുപോയ വിദ്യാർത്ഥികൾക്കും മെഡിക്കൽ പരിശോധനയിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in.
പി.എൻ.എക്സ് 4713/2025
date
- Log in to post comments