Skip to main content

ബ്ലോക്ക് ഇന്നവേഷന്‍ ക്ലസ്റ്റര്‍ പദ്ധതി: വിദഗ്ധ സംഘം മാമ്പുഴയുടെ തീരങ്ങള്‍ സന്ദര്‍ശിച്ചു

 

കിലയും കെ ഡിസ്‌കും ചേര്‍ന്ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കുന്ന ബ്ലോക്ക് ഇന്നവേഷന്‍ ക്ലസ്റ്റര്‍ പദ്ധതിയുടെ ഭാഗമായി എന്‍ഐടി കാലിക്കറ്റ്, സി.ഡബ്ല്യു.ആര്‍.ഡി.എം, കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജ് എന്നിവിടങ്ങളിലെ വിദഗ്ധര്‍ മാമ്പുഴയുടെ തീരങ്ങള്‍ സന്ദര്‍ശിച്ചു. ഇതിന്റെ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം ബ്ലോക്ക് പഞ്ചായത്തിന് സമര്‍പ്പിക്കും. 

സന്ദര്‍ശനത്തില്‍ ബ്ലോക്ക് പ്രസിഡന്റ് അരിയില്‍ അലവി, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത്, വൈസ് പ്രസിഡന്റ് സി ഉഷ, എന്‍ഐടി പ്രൊഫസര്‍മാരായ ശ്രീകാന്ത്, എ വി ശിഹാബുദ്ദീന്‍, ടി എസ് അനന്ത സിംഗ്, എം പ്രഭു, സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലെ ഡോ. എസ് അഷിത, ഫൈസല്‍, ഗവ. എന്‍ജിനീയറിങ് കോളേജിലെ ടെന്നിസണ്‍ കെ ജോസ്, വി അബ്ദുറഹ്‌മാന്‍, പെരുമണ്ണ പെരുവയല്‍ പഞ്ചായത്ത് ബിഎംസി കണ്‍വീനര്‍മാരായ നിസാര്‍, ഇര്‍ഷാദ്, ജോയിന്റ് ബിഡിഒ സുധീര്‍, കില ജില്ലാ കോഓഡിനേറ്റര്‍ അതുല്‍, മാമ്പുഴ സംരക്ഷണ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

date