Post Category
തലയാട് ഗവ. ആയുര്‍വേദ ആശുപത്രിയില്‍ സ്‌പോര്‍ട്‌സ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
പനങ്ങാട് ഗ്രാമപഞ്ചായത്തിലെ തലയാട് ഗവ. ആയുര്‍വേദ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ അനുവദിച്ച സ്‌പോര്‍ട്‌സ് ആയുര്‍വേദ യൂണിറ്റ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഗവ. ആയുര്‍വേദ ആശുപത്രിയില്‍ സ്‌പോര്‍ട്‌സ് മെഡിസിന്‍ പദ്ധതി ആരംഭിച്ചത്.
പ്രാദേശിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം കുട്ടികൃഷ്ണന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഇ വി ഖദീജക്കുട്ടി അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ കെ പ്രകാശിനി, വാര്‍ഡ് മെമ്പര്‍ ലാലി രാജു, പഞ്ചായത്ത് അംഗം കെ പി ദിലീപ് കുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍ ഡി ജയ്‌സണ്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍ വി പി ഗീത, സ്‌പോര്‍ട്‌സ് മെഡിസിന്‍ മെഡിക്കല്‍ ഓഫീസര്‍ കെ ജി ഗീതു തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments