Skip to main content

സൗജന്യ ഓട്ടോമൊബൈല്‍ പരിശീലനം

 പിന്നോക്ക വിഭാഗ വികസന വകുപ്പ് ഒ.ബി.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ ഓട്ടോമൊബൈല്‍ മേഖലയില്‍ പരിശീലനം നല്‍കുന്നു. ഓട്ടോമൊബൈല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, എം.എം.വി, ഫിറ്റര്‍, ഡീസല്‍ മെക്കാനിക്ക് എന്നീ കോഴ്‌സുകളില്‍ ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. തൃശ്ശൂര്‍ കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശീലനം നല്‍കുന്നത്. പത്തുമാസ കാലയളവിലുള്ള പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ ഉറപ്പാക്കും. പ്രതിമാസം 4000 രൂപ വീതം സ്റ്റൈപന്റ് ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ രണ്ട് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവരായിരിക്കണം. ഒക്ടോബര്‍ നാലുവരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 04922 222335.
 

date