Post Category
റേഷൻകട ലൈസൻസി നിയമനം: അപേക്ഷ ക്ഷണിച്ചു
ജില്ലയിൽ ചാവക്കാട് താലൂക്കിലെ ചാവക്കാട് നഗരസഭയിലെ അഞ്ച്, ആറ് വാർഡുകളിലായുള്ള പുന്ന എന്ന പ്രദേശത്ത് അനുവദിച്ച പുതിയ റേഷൻകടയ്ക്ക് ലൈസൻസിയെ നിയമിക്കുന്നതിന് പൊതുവിഭാഗത്തിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
അപേക്ഷാ ഫോറം ജില്ലാ സപ്ലൈ ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവിടങ്ങളിലും സിവിൽ സപ്ലൈസ് വകുപ്പിൻ്റെ ഔദ്യോഗിക വെബ് സൈറ്റിലും (www.civilsupplieskerala.gov.in) ലഭ്യമാണ്. അപേക്ഷകൾ ഒക്ടോബർ 24-ാം തീയതി രാവിലെ 11മണി വരെ ജില്ലാ സപ്ലൈ ഓഫീസിൽ നേരിട്ടു സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 04872502525, 04872360046 എന്ന നമ്പറിൽ ബന്ധപ്പെടുക.
date
- Log in to post comments