റവന്യൂ റിക്കവറി ഒത്തുതീർപ്പ് സംഗമം
കേരള സംസ്ഥാന പട്ടികജാതി / പട്ടികവർഗ വികസന കേർപ്പറേഷന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിൽ നിന്നും വിവിധ വായ്പ പദ്ധതിയിൻ കീഴിൽ വായ്പ എടുത്ത് കുടിശിക വരുത്തുകയും നിലവിൽ റവന്യൂ റിക്കവറി നടപടി നേരിടുന്നതുമായ തിരുവനന്തപുരം താലൂക്ക് പരിധിയിലുള്ള ഗുണഭോക്താക്കൾക്കായി ഡിസംബർ അഞ്ച് രാവിലെ 10 മണി മുതൽ നെടുമങ്ങാട് താലൂക്ക് റവന്യൂ റിക്കവറി ഓഫീസിൽ റവന്യൂറിക്കവറി ഒത്തുതീർപ്പ് സംഗമം നടത്തുന്നു. ഒറ്റ തവണയായി കുടിശിക അടച്ചുതീർക്കുന്ന ഗുണഭോക്താവിന് റവന്യൂ റിക്കവറി ചാർജ് അഞ്ച് ശതമാനം എന്നത് ഒരു ശതമാനം ആയി കുറയ്ക്കുന്നതും 2017 മാർച്ച് 31 നു ശേഷമുള്ള പിഴ പലിശ പൂർണമായും ഒഴിവാക്കി നൽകുന്നതും നോട്ടീസ് ചാർജ്, സർവീസ് ടാക്സ് എന്നിവ ഒഴിവാക്കി നൽകുന്നതുമാണ്. റവന്യൂ റിക്കവറി നടപടികളിൽ ഉൾപ്പെടുന്ന ഗുണഭോക്താക്കൾ സംഗമത്തിൽ പങ്കെടുത്ത് പരമാവധി ആനുകൂല്യങ്ങൾ കൈപ്പറ്റി വായ്പാ കുടിശിക അടച്ചുതീർത്ത് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2723155, 2802425.
(പി.ആർ.പി. 2728/2018)
- Log in to post comments