Skip to main content
മുളക്കുളം ഗ്രാമപഞ്ചായത്തിലെ വികസന സദസ് ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തൻകാലാ ഉദ്ഘാടനം ചെയ്യുന്നു

മുളക്കുളം ഗ്രാമപഞ്ചായത്തിൽ വികസന സദസ് നടത്തി 

  മുളക്കുളം ഗ്രാമപഞ്ചായത്തിലെ വികസന സദസ് ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തൻകാലാ ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. വാസുദേവൻ നായർ അധ്യക്ഷത വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജോൺസൺ കൊട്ടുകാപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറി കെ. ശ്രീകല റിപ്പോർട്ട് അവതരിപ്പിച്ചു.

തുടർന്നു നടന്ന വികസന ചർച്ചയിൽ പഞ്ചായത്തിലെ വിവിധ വികസന ആവശ്യങ്ങള്‍ ജനങ്ങള്‍ ഉന്നയിച്ചു. ദൗര്‍ലഭ്യം നേരിടുന്ന സ്ഥലങ്ങളില്‍ കുടിവെള്ളം എത്തിക്കുക,   പശ്ചാത്തല മേഖലയിൽ  വികസനം നടപ്പാക്കുക, ഗ്രാമപഞ്ചായത്തിന് സ്വന്തമായി ഒരു കമ്മ്യൂണിറ്റി സെന്‍റര്‍ നിർമിക്കുക,  പൊതു കളിസ്ഥലങ്ങൾ സജ്ജീകരിക്കുക,  തെരുവോരങ്ങൾ സൗന്ദര്യവൽക്കരിക്കുക, തെരുവനായ ശല്യം പരിഹരിക്കുക  തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു. 

ജില്ലാ പഞ്ചായത്തംഗം ടി.എസ്. ശരത്, 
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സ്കറിയ വർക്കി,  നയന ബിജു, ഗ്രാമപഞ്ചായത്തംഗങ്ങളായ മേരിക്കുട്ടി ലൂക്കാ, ശിൽപാ ദാസ്, സാലി ജോർജ്,  ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജിമോൻ കാവു എന്നിവർ പങ്കെടുത്തു.

 

 

date