Skip to main content

പോഷകമാസാചരണം: ദ്വിദിന ബോധവൽക്കരണ പരിപാടിക്ക് പറളിയിൽ തുടക്കം

 

 

പോഷക മാസാചരണത്തോടനുബന്ധിച്ച് സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ വിവിധ സർക്കാർ പദ്ധതികളെക്കുറിച്ച് പറളിയിൽ നടത്തുന്ന ദ്വിദിന ബോധവൽക്കരണ പരിപാടി ആരംഭിച്ചു. പറളി ഗ്രാമ പഞ്ചായത്ത് കല്ല്യാണ മണ്ഡപത്തിൽ നടക്കുന്ന പരിപാടി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവൻ ഉദ്ഘാടനം ചെയ്തു. പറളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേണുകാ ദേവി കെ. അധ്യക്ഷത വഹിച്ചു. പോഷകാമാസാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നാഷണൽ ആയുഷ് മിഷൻ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ശ്രീദിവ്യ കെ. ക്ലാസ് എടുത്തു. ആയുഷ് വകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ച് ആയുഷ് വകുപ്പ് പാലക്കാട് ജില്ലാ പ്രോജക്ട് മാനേജർ ഡോ. സുനിത വിശദീകരിച്ചു. സ്വച്ഛതാ ഹി സേവ പ്രചരണ പരിപാടിയെക്കുറിച്ച് ഐ.ആർ.ടി.സി. ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഫെബിൻ റഹ്മാൻ വിശദീകരിച്ചു. വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളെക്കുറിച്ച് സാമ്പത്തിക സാക്ഷരതാ കൗൺസിലർ കെ.എ. ചന്ദ്രൻ ബോധവൽക്കരണ ക്ലാസ് എടുത്തു. തുടർന്ന് പ്രശ്നോത്തരി മത്സരവും വിവിധ കലാപരിപാടികളും അരങ്ങേറി. സ്വച്ഛ്‍ത ഹി സേവ പരിപാടി യുടെ ഭാഗമായി വൃക്ഷതൈ വിതരണവും സ്വച്ഛ്‍ത പ്രതിജ്ഞയെടുക്കുകയും ചെയ്തു.

ജില്ലാ വനിതാ- ശിശു വികസന ഓഫീസർ ഡോ. പ്രേമ്ന മനോജ് ശങ്കർ, ജില്ലാ ലീഡ് ബാങ്ക് മാനേജർ അനിൽകുമാർ പി.ടി, സി.ഡി.പി. ഒ. സാജിത എം., ഫീൽഡ് പബ്ലിസിറ്റി ഓഫീസർ പ്രജിത്ത് കുമാർ എം.വി., സുരേഷ് കുമാർ എം. തുടങ്ങിയവർ സംസാരിച്ചു. ആധാർ ക്യാമ്പ്, വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ, പോഷകാഹാര പ്രദർശനം, സർക്കാർ പദ്ധതികളുടെ പ്രദർശനം തുടങ്ങിയവയും ദ്വിദിന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഇന്ന് ( 26-9-2025) ഡിജിറ്റൽ തട്ടിപ്പുകളെക്കുറിച്ച് ജില്ലാ ലീഡ് ബാങ്ക് മാനേജർ അനിൽകുമാർ പി.ടി. നയിക്കുന്ന ക്ലാസ് ഉണ്ടായിരിക്കും. പോക്സോ നിയമത്തെക്കുറിച്ചും സ്ത്രീ സുരക്ഷാ പദ്ധതികളെക്കുറിച്ചും സഖി വൺസ്റ്റോപ് സെന്റർ കേസ് വർക്കർ അഡ്വ. അജിത ക്ലാസെടുക്കുന്നതാണ്. ആവശ്യമായ രേഖകൾ സഹിതം വരുന്നവർക്ക് ആധാർ പുതുക്കാവുന്നതാണ്.

 

date