Skip to main content

ചെമ്മനത്തുകരയില്‍ സ്മാര്‍ട്ട് കൃഷിഭവന്‍ ഉദ്ഘാടനം  തിങ്കളാഴ്ച 

 ടി.വി. പുരം ഗ്രാമപഞ്ചായത്തില്‍ ചെമ്മനത്തുകരയില്‍ നിര്‍മാണം പൂര്‍ത്തിയായ സ്മാര്‍ട്ട് കൃഷിഭവന്‍  തിങ്കളാഴ്ച ( ഒക്ടോബർ 13)രാവിലെ ഒൻപതിന് കാര്‍ഷിക വികസന- കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സി.കെ ആശ എം.എല്‍.എ അധ്യക്ഷത വഹിക്കും. 

ഗ്രാമപഞ്ചായത്ത് അനുവദിച്ച ആറു സെന്റ് സ്ഥലത്ത് രണ്ടു നിലകളിലായാണ് സ്മാർട് കൃഷിഭവൻ നിർമിച്ചത്.
നബാർഡ് ആർ.ഐ.ഡി.എഫ്  2022 - 2023 സാമ്പത്തിക വർഷത്തിൽ അനുവദിച്ച 1.41 കോടി രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിച്ചത്. 

താഴത്തെ നിലയിൽ ഫ്രണ്ട് ഓഫീസ്, ഇക്കോ ഷോപ്പ്, ബയോ ഫാർമസി, ഓഫീസ് മുറികൾ എന്നിവയും രണ്ടാമത്തെ നിലയിൽ പ്ലാന്റ് ഹെൽത്ത് ക്ലിനിക്, സെമിനാർ ഹാൾ എന്നിവയുമാണുള്ളത്. 

ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി, വൈസ് പ്രസിഡന്റ് വി.കെ.ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ഹൈമി ബോബി, ബ്‌ളോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ എം.കെ.റാണി മോള്‍, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ.കെ. അഖില്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ അനിയമ്മ അശോകന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സീമ സുജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. കെ.കെ. രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കവിത റെജി, സിനി ഷാജി, കെ.ടി.ജോസഫ്, ദീപാ ബിജു, സൂനമ്മ ബേബി, സി.എ. തങ്കച്ചന്‍, ഗീതാ ജോഷി, ടി. അനില്‍കുമാര്‍, സെബാസറ്റ്യന്‍ ആന്റണി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി. ജോ ജോസ്, കെ.എല്‍.ഡി.സി ചെയര്‍മാന്‍ പി.വി. സത്യനേശന്‍, കെ.എല്‍.ഡി.സി എം.ഡി. പി.കെ. ശാലിനി, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാരായ നിഷാ മേരി സിറിയക്, പി.ജി.സീന, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബിനു ചന്ദ്രബോസ്, പ്രോജക്ടര്‍ എന്‍ജിനീയര്‍ ബി.എ. അമല്‍, കൃഷി ഓഫീസര്‍ ആര്‍.എം. ചൈതന്യ, കെ.എല്‍.ഡി.സി ഡെപ്യൂട്ടി പ്രോജക്ടര്‍ എന്‍ജിനീയര്‍ സി.എസ്. റെജിമോള്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ആശ അഭിഷേക്, ആസുത്രണസമിതി ഉപാധ്യക്ഷന്‍ കെ.വി. പ്രസന്നന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.സനില്‍കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date