Skip to main content

കേരള സംസ്ഥാന യുവജന കമ്മീഷന്‍ സംസ്ഥാനതല ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂരിലാണ് മത്സരം. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 15000, 10000, 5000 എന്നീ സമ്മാനതുകകളും നാല് മുതല്‍  എട്ടാം സ്ഥാനം വരെ 3000 രൂപ വീതവും സമ്മാനമായി ലഭിക്കും.  മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 15 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ ഫോട്ടോയും ഫിഡെ റേറ്റിങും ഉള്‍പ്പെടെ വിശദമായ ബയോഡേറ്റ ീളളശരശമഹ.സ്യെര@ഴാമശഹ.രീാ എന്ന മെയില്‍ ഐ.ഡിയിലോ സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33 ല്‍ നേരിട്ടോ നല്‍കാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 ഒക്ടോബര്‍ അഞ്ച് : ഫോണ്‍ 0471-2308630

date