സഹായോപകരണങ്ങള്‍ വിതരണം ചെയ്തു പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സാമൂഹിക നീതി വകുപ്പ് മുഖേന വയോജനങ്ങള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും സഹായോപകരണങ്ങള്‍ വിതരണം ചെയ്തു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.സേതുമാധവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു
പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സാമൂഹിക നീതി വകുപ്പ് മുഖേന വയോജനങ്ങള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും സഹായോപകരണങ്ങള്‍ വിതരണം ചെയ്തു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.സേതുമാധവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സഹായോപകരണ വിതരണത്തിന്റെ ആദ്യഘട്ടമായി ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ഉപയോഗപ്രദമായ വാക്കിങ്ങ് സ്റ്റിക്ക്, ഹിയറിങ് എയ്ഡ്, വീല്‍ചെയര്‍, മെഡിക്കല്‍ ട്രൈപോഡ്, ടെട്രാപോഡ് ഉള്‍പ്പെടെ പതിനൊന്നോളം ഉപകരണങ്ങളുടെ വിതരണമാണ് നടന്നത്.
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് പി.ആര്‍ സുഷമ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഒ.ബി പ്രിയ, മെമ്പര്‍മാരായ ടി.എ കല, എ പി നസീമ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഒ.എ ബാബു എന്നിവര്‍ സംസാരിച്ചു. മറ്റു ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥര്‍, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments