Skip to main content

ആലാ പഞ്ചായത്ത് വികസന സദസ്സ് ഇന്ന് (14)

*ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനം  ചെയ്യും

ഭാവി വികസന-ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച പൊതുജനാഭിപ്രായം സമാഹരിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന വികസന സദസ്സുകളിൽ ആലാ ഗ്രാമപഞ്ചായത്തിലെ സദസ്സ് ഇന്ന് (ഒക്ടോബർ 14 ന്) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ഉദ്ഘാടനം ചെയ്യും. രാവിലെ 10.30 ന് കോടുകുളഞ്ഞി ഗ്രേസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ മുരളീധരൻപിള്ള അധ്യക്ഷനാകും. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം സലീം പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവും പഞ്ചായത്തിനെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കലും നിർവഹിക്കും. റിസോഴ്‌സ് പേഴ്‌സൺ എസ് വീണ സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും പഞ്ചായത്ത് സെക്രട്ടറി എൽ ജയലക്ഷ്മി ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങളും അവതരിപ്പിക്കും. ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ ഡി രാധാകൃഷ്ണകുറുപ്പ് ഓപ്പൺ ഫോറം നയിക്കും. ആലാ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി വർഗീസ്, മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

date