കരൂർ ഗവ. എൽ പി സ്‌കൂൾ കെട്ടിട നിർമ്മാണോദ്ഘാടനം എച്ച് സലാം എംഎൽഎ നിർവ്വഹിച്ചു
അമ്പലപ്പുഴ മണ്ഡലം വികസന മഹോത്സവത്തിന്റെ ഭാഗമായി പുറക്കാട് പഞ്ചായത്തിലെ കരൂർ ഗവ. എൽപി സ്‌കൂൾ കെട്ടിട നിർമ്മാണോദ്ഘാടനം എച്ച് സലാം എംഎൽഎ നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ടിൽ നിന്ന് ഒരുകോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്. ഇരുനിലകളിലായി 4971 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമിക്കുന്ന കെട്ടിടത്തിൽ രണ്ട് ക്ലാസ് മുറികൾ, ഹാൾ, ശുചിമുറി, ഓഫീസ്, സ്റ്റെയർ റൂം എന്നിവ ഒരുക്കും.
കരൂർ ഗവ. എൽ പി സ്‌കൂളിൽ നടന്ന ചടങ്ങിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് അധ്യക്ഷയായി. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ എസ് സുദർശനൻ, വൈസ് പ്രസിഡന്റ് വി എസ് മായാദേവി, സ്ഥിരംസമിതി അധ്യക്ഷരായ കെ രാജീവൻ, വി എസ് ജിനുരാജ്, പ്രിയ അജേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജ സുഭാഷ്, ഡിഡിഇ ഇ എസ് ശ്രീലത, ഡിഇഒ എം പി ജീവ, എഇഒ വി ഫാൻസി, എസ്എംസി ചെയർമാൻ ബി ബിബീഷ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments