Skip to main content

റീടെന്‍ഡര്‍ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൊടുപുഴ ഐസിഡിഎസ് പ്രോജക്ടിലെ 142 അങ്കണവാടികളില്‍ സന്ദര്‍ശനം നടത്തുന്നതിനും മറ്റ് ഓഫീസ് ആവശ്യത്തിനുമായി ഒരു വര്‍ഷത്തേയ്ക്ക്  കാര്‍ വാടകയ്ക്ക്  നല്‍കുന്നതിന് തയ്യാറുള്ള വ്യക്തികളില്‍ നിന്നും മത്സര സ്വഭാവമുള്ള റീടെന്‍ഡര്‍  ക്ഷണിച്ചു.  ഒക്ടോബര്‍ 22 ന് ഉച്ചയ്ക്ക് 1.15 വരെ സ്വീകരിക്കും. അന്നേദിവസം 3 മണിക്ക് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോലാനി, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലുള്ള ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 04862-221860, 8547357395.

date