Skip to main content

ഫിഷ് ക്യാച്ച് അസസ്സ്മെൻറ് സർവ്വേ, എന്യൂമറേറ്ററെ നിയമിക്കുന്നു

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആലപ്പുഴയുടെ കീഴിൽ ജില്ലയിലെ വിവിധ ഉൾനാടൻ ജലാശയങ്ങളിലെ ഫിഷ് ക്യാച്ച് അസസ്സ്മെൻറ് സർവ്വേ നടത്തുന്നതിലേയ്ക്കായി  ഇൻലാന്റ് എന്യൂമറേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഇതിനായി ആലപ്പുഴ ജില്ലയിലെ താമസക്കാർക്ക് മുൻഗണന നൽകിക്കൊണ്ട്  അപേക്ഷ ക്ഷണിച്ചു. യാത്രബത്ത ഉൾപ്പെടെ പ്രതിമാസം 25,000/രൂപ (ഇരുപത്തി അയ്യായിരം രൂപ മാത്രം) പ്രതിഫല നിരക്കിൽ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകർ ഫിഷറീസ് സയൻസിൽ ബിരുദമോ          ബിരുദാനന്തര    ബിരുദമോ യോഗ്യതയുള്ളവരായിരിക്കണം.  പ്രായം- 21-36 വയസ്സ്.  അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡേറ്റ, വിദ്യാഭ്യാസയോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ഒക്ടോബർ 21 നകം   ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് ഫോൺ. 0477 2251103

date