Skip to main content

വയലാർ പഞ്ചായത്ത് വികസന സദസ്സ് ഇന്ന് (16) മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും

ഭാവി വികസന-ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച പൊതുജനാഭിപ്രായം സമാഹരിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന വികസന സദസ്സുകളിൽ വയലാർ ഗ്രാമപഞ്ചായത്തിലെ സദസ്സ് ഇന്ന് (ഒക്ടോബർ 16 ന്) കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടുമണിക്ക് കൊല്ലപ്പള്ളി ക്ഷേത്ര മൈതാനത്ത് നടക്കുന്ന ചടങ്ങിൽ വയലാർ പഞ്ചായത്ത് പ്രസിഡന്റ് ഓമന ബാനർജി അധ്യക്ഷയാകും. കെ സി വേണുഗോപാൽ എം പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ എസ് ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തും. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ടെൽഷ്യ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
 

date