കണ്ണമ്പ്ര ഗ്രാമപഞ്ചായത്തില്‍ വികസന സദസ്സ് ഇന്ന്
സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ് കണ്ണമ്പ്ര ഗ്രാമപഞ്ചായത്തില്‍ ഇന്ന് ( ഒക്ടോബര്‍ 16) വൈകീട്ട് നാലിന് നടക്കും. മംഗല്യ ഓഡിറ്റോറിയത്തില്‍
നടക്കുന്ന പരിപാടി കെ.രാധാകൃഷ്ണന്‍ എം പി ഉദ്ഘാടനം ചെയ്യും. കണ്ണമ്പ്ര
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സുമതി ടീച്ചര്‍ അധ്യക്ഷയാവും.
സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉള്‍ക്കൊള്ളുന്നതിനുമായാണ് വികസന സദസ്സ് സംഘടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ തലങ്ങളിലാണ് വികസന സദസുകള്‍ നടക്കുക. പരിപാടിയില്‍ മറ്റ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലെ വിദഗ്ധരും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരും പങ്കെടുക്കും.
- Log in to post comments