Skip to main content

ഓക്സില്ലോ എന്‍റോള്‍മെന്റ് ഡേ 11ന്

യുവതികളുടെ ശാക്തീകരണവും ഓക്‌സിലറി ഗ്രൂപ്പുകളുടെ വിപുലീകരണവും ലക്ഷ്യമിട്ട് കുടുംബശ്രീ നടത്തുന്ന 'ഓക്‌സെല്ലോ'
(Auxiliary Expansion, Livelihood Launch and Leadership Optimization) ക്യാമ്പയിനിന്റെ ഭാഗമായി 'ഓക്സില്ലോ എന്‍റോള്‍മെന്റ് ഡേ' ഒക്ടോബര്‍ 11ന് നടക്കും. ജില്ലയിലെ എല്ലാ എ.ഡി.എസിലും (ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റി) എന്റോള്‍മെന്റ് ഡേ സംഘടിപ്പിക്കും. അയല്‍ക്കൂട്ടത്തില്‍ അംഗമല്ലാത്ത 18നും 40നും ഇടയില്‍ പ്രായമുള്ള മുഴുവന്‍ യുവതികളെയും ഉള്‍പ്പെടുത്തി അയല്‍ക്കൂട്ട തലത്തില്‍ ഓക്‌സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുകയും, നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നവയെ പുനഃസംഘടിപ്പിക്കുകയുമാണ് ഓക്സെല്ലോ ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സി.ഡി.എസ് തല സംഗമങ്ങളും സംസ്ഥാന തല സംഗമവും ഉണ്ടാകും. ക്യാമ്പയിനിന്റെ പ്രചാരണത്തിനായി കലാലയ യാത്രയും ഗ്രാമ യാത്രയും സംഘടിപ്പിക്കും
 

date