എന്‍.ഐ.എഫ്.എല്‍ കോഴിക്കോട് സെന്ററില്‍ ഐ.ഇ.എല്‍.ടി.എസ്,ഒ.ഇ.ടി ജര്‍മ്മന്‍ ബാച്ചുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന് ലാംഗ്വേജസിന്റെ (എന്‍.ഐ.എഫ്.എല്‍) കോഴിക്കോട് സെന്ററില്‍ 2025 ഒക്ടോബറില്‍ ആരംഭിക്കുന്ന ഐ.ഇ.എല്‍.ടി.എസ്, ഒ.ഇ.ടി (ഓഫ്ലൈന്, ഓണ്‍ലൈന്‍) ജര്‍മ്മന്‍ (എ1, എ2, ബി1, ബി2-ഓഫ്ലൈന്) ബാച്ചുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍/എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഐ.ഇ.എല്‍.ടി.എസ്, ഒ.ഇ.ടി ഓഫ്ലൈന് കോഴ്സുകളില്‍ ഫീസില്ല. മറ്റുളളവര്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 4425 രൂപയാണ് ഫീസ് (ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മോഡ്യൂളുകള്‍). താത്പര്യമുളളവര്‍ക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റ് വഴി ഒക്ടോബര്‍ 18നകം അപേക്ഷിക്കണം. എട്ടാഴ്ചയാണ് ഐ.ഇ.എല്‍.ടി.എസ്, ഒ.ഇ.ടി ബാച്ചുകളുടെ കാലാവധി.
കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനും +91 87142 58444, +91 87142 59333 (കോഴിക്കോട്) മൊബൈല്‍ നമ്പറുകളിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.
- Log in to post comments