Post Category
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: ജില്ലാതല വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഒക്ടോബര്‍ 17ന്
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ 2024-25 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 17ന് മലപ്പുറത്ത് നടക്കും. രാവിലെ 10.30ന് മലപ്പുറം കെ.എസ്.ടി.എ ഹാളില്‍ നടക്കുന്ന പരിപാടി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. പി. ഉബൈദുള്ള എം.എല്‍.എ. അധ്യക്ഷത വഹിക്കും.
ജില്ലയിലെ എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി/പ്ലസ്.ടു/ വി.എച്ച്.എസ്. സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ 860 പേരുടെ മക്കള്‍ക്ക് 25,47000 രൂപയാണ് വിതരണം ചെയ്യുന്നത്. ചടങ്ങില്‍ ബോര്‍ഡ് ഡയറക്ടര്‍ എ. രാമചന്ദ്രന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. എസ്. മുഹമ്മദ് സിയാദ്, കര്‍ഷക തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments