Post Category
കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്, പോസ്റ്റര്‍ നിര്‍മാണ മത്സരം
ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ക്വിസ് മത്സരം, പോസ്റ്റര്‍ നിര്‍മാണ മത്സരം എന്നിവ ഒക്ടോബര്‍ 16ന് രാവിലെ 10ന് കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളില്‍ നടക്കും. ഭക്ഷ്യ സുരക്ഷ, ആരോഗ്യകരമായ ഭക്ഷണം, അനുബന്ധ വിഷയങ്ങള്‍ എന്നിവയെ ആസ്പദമാക്കിയാണ് മത്സരങ്ങള്‍. പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഒക്ടോബര്‍ 15ന് വൈകുന്നേരം അഞ്ചിന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 8943330125.
date
- Log in to post comments