Skip to main content

സ്റ്റാഫ് നഴ്‌സ്-വാക്ക് ഇന്‍ ഇന്റര്‍വ്യൂ

പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. പ്ലസ്ടു, ഗവ. അംഗീകൃത ജിഎന്‍എം കോഴ്‌സ്/ബി.എസ്.സി നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, പ്രവൃത്തി പരിചയം എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ആധാര്‍ കോപ്പിയുമായി ഒക്ടോബര്‍ 17ന് രാവിലെ 10.30 ന് ആശുപത്രി ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം.

date