Skip to main content

സ്റ്റാഫ് നഴ്‌സ് നിയമനം

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ എച്ച്.ഡി.എസ്/കെ.എ.എസ്.പിന് കീഴില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. ഒക്ടോബര്‍ 16ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസിലാണ് അഭിമുഖം. ഗവ. അംഗീകൃത ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ് കോഴ്‌സ് പാസായിരിക്കണം, കേരള നഴ്‌സിങ് കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത.  ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ എന്നിവ സഹിതം അരമണിക്കൂര്‍ മുമ്പായി എത്തണം. ഫോണ്‍- 0483-2766 425.

date