Post Category
മാനസം 2025 സംഘടിപ്പിച്ചു
ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തും വനിതാ ശിശുവികസന വകുപ്പും സംയുക്തമായി മാനസം 2025 സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് ഹാളിൽ നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
മാനസികാരോഗ്യ ബോധവൽക്കരണവും മാനസിക ശാന്തിയും പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ജില്ലയിലെ സ്കൂൾ കൗൺസിലർമാർ തയ്യാറാക്കുന്ന സുവനീർ 'ഹർഷ'ത്തിന്റെ കവർ പേജ് കളക്ടർ അനു കുമാരി ഐസിഡിഎസ് പ്രോഗ്രാം ഓഫീസർ കവിതാറാണിക്ക് നൽകി പ്രകാശനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ജില്ലാ വനിതാ ശിശുവികസന ഓഫീസർ തസ്നിം പി. എസ്, ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസർ സുനിത. എം.വി, സിജി ആന്റണി, ജോ ജോൺ ജോർജ് സ്നേഹിത സ്കൂൾ കൗൺസിലർ ഷീബ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments