Skip to main content

ഗ്രാജ്വേറ്റ് ഇന്റേൺസ്

        ഹാർബർ എൻജിനിയറിങ് വകുപ്പ് ചീഫ് എൻജിനിയറുടെ കാര്യാലയത്തിൽ ഗ്രാജ്വേറ്റ് ഇന്റേൺസിനെ (ഇലക്ട്രിക്കൽ) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ 70 ശതമാനത്തിൽ കുറയാത്ത മാർക്ക് കരസ്ഥമാക്കിയവരും കേരളത്തിൽ സ്ഥിരതാമസമാക്കിയവരും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം. ഒരു വർഷമാണ് ഇന്റേൺഷിപ്പ് കാലാവധി. പ്രതിമാസം 14,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷകൾ വെള്ളക്കടലാസിൽ തയ്യാറാക്കി പാസ്പോർട്ട് സൈസ് ഫോട്ടോയോടൊപ്പം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്റ്റർ നമ്പർ, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ഒക്ടോബർ 27 നകം ചീഫ് എൻജിനീയറുടെ കാര്യാലയം, ഹാർബർ എൻജിനിയറിങ്ങ് വകുപ്പ്, കമലേശ്വരം, മണക്കാട് പി.ഒ. തിരുവനന്തപുരം – 695009 വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471 – 2459365 / 2459159.

പി.എൻ.എക്സ് 5241/2025

date