Skip to main content

ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ പ്രകാശനം ചെയ്തു

മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ജൈവവൈവിധ്യ പരിപാലന സമിതി തയ്യാറാക്കിയ ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ (രണ്ടാം ഭാഗം) പ്രകാശനം നടത്തി. പഞ്ചായത്തിലെ മുഴുവന്‍ ജൈവ വിഭവങ്ങളുടെയും പരമ്പരാഗത അറിവുകളുടെയും സമഗ്ര രേഖയാണ് ഈ രജിസ്റ്റര്‍. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കലവൂരില്‍ നടന്ന വികസന സദസ്സിലാണ് പി.പി. ചിത്തരഞ്ജന്‍ എം എൽ എ യാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിനെ പ്രതിനിധീകരിച്ച് ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രുതി ജോസ് ജൈവവൈവിധ്യ രജിസ്റ്റര്‍ ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡൻ്റ്   അഡ്വ. റ്റി.വി അജിത് കുമാര്‍, വൈസ് പ്രസിഡന്റ് പി.എ. ജൂമൈലത്, ബി.എം.സി കണ്‍വീനര്‍ പ്രൊഫ. വി. എസ്.ഗീതാകുമാരി, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.പി ഉല്ലാസ്, എം.എസ്.സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
 

date