Skip to main content

നേട്ടങ്ങളും ഭാവി ലക്ഷ്യങ്ങളും ചർച്ച ചെയ്ത് കോട്ടപ്പടിയിൽ വികസന സദസ്സ്

കഴിഞ്ഞ അഞ്ചു വർഷത്തെ വികസന നേട്ടങ്ങൾ അവലോകനം ചെയ്യുന്നതിനും ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കോട്ടപ്പടി ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു. വികസന സദസ്സ്

ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോട്ടപ്പടി ക്ലബ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വികസന സദസ്സിൽ  

പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷയായി. 

 

സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങമായി ബന്ധപ്പെട്ട റിപ്പോർട്ട് അവതരണം റിസോഴ്സ് പേഴ്സൺ എ.റ്റി രാജീവ് നിർവഹിച്ചു. പഞ്ചായത്തിന്റെ വികസന നേട്ടങ്ങളുടെ റിപ്പോർട്ട് സെക്രട്ടറി ആർ.ജയശ്രീ അവതരിപ്പിച്ചു. തുടർന്ന് പഞ്ചായത്തിന്റെ ഭാവി പ്രവർത്തനങ്ങളും വികസന ലക്ഷ്യങ്ങളും സംബന്ധിച്ച ചർച്ചയും അഭിപ്രായ ശേഖരണവും നടന്നു.

 

വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു, സ്ഥിരം സമിതി അധ്യക്ഷരായ ജിജി സജീവ്, സണ്ണി വർഗീസ്, സാറാമ്മ ജോൺ, പഞ്ചായത്ത് അംഗങ്ങളായ സന്തോഷ് അയ്യപ്പൻ, നിധിൻ മോഹനൻ, അമൽ വിശ്വം, ശ്രീജ സന്തോഷ്, ബിജി പി ഐസക്, മെഡിക്കൽ ഓഫീസർ ഡോ. ഗിരീഷ്, വെറ്ററിനറി ഡോക്ടർ എൽദോസ്, കൃഷി ഓഫീസർ ജിജി, ഐ.സി.ഡി.എസ് സൂപ്പർവൈസർ അനുപ്രിയ തുടങ്ങിയവർ പങ്കെടുത്തു.

date