Skip to main content

തീക്കോയി കുടുംബാരോഗ്യകേന്ദ്രം കെട്ടിടോദ്ഘാടനം ഇന്ന്

കോട്ടയം: തീക്കോയി ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 23ന് (വ്യാഴാഴ്ച)  ആരോഗ്യ-വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. തീക്കോയി കുടുംബാരോഗ്യകേന്ദ്രത്തില്‍ രാവിലെ 11.15 ന് നടക്കുന്ന ചടങ്ങില്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും.

ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ്,  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ഷോണ്‍ ജോര്‍ജ്, പി.ആര്‍. അനുപമ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എന്‍.ടി. കുര്യന്‍, ഓമന ഗോപാലന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരംസമതി അധ്യക്ഷരായ ബിനോയ് ജോസഫ്, മോഹനന്‍ കുട്ടപ്പന്‍, ജയറാണി തോമസ്‌കുട്ടി, ഗ്രാമപഞ്ചായത്തംഗങ്ങളായ സിറിള്‍ റോയി, ടി.ആര്‍. സിബി, മാളു ബി. മുരുകന്‍, പി.എസ്. രതീഷ്, ദീപാ സജി, അമ്മിണി തോമസ്, നജീമ പരിക്കൊച്ച്,  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം  മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ലിറ്റി തോമസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ. സിന്ധുമോള്‍, സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഡി. ജോര്‍ജ്, വ്യാപാരി വ്യവസായി പ്രസിഡന്റ് എ.ജെ. ജോര്‍ജ്, കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ഷേര്‍ലി ഡേവിഡ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഹരി മണ്ണുമഠം, പയസ് കവളംമാക്കല്‍, ഐസക് ഐസക്, വിനോദ് ജോസഫ്, പി.എം. സെബാസ്റ്റ്യന്‍, പി.വി. ലാലി തുടങ്ങിയവര്‍ പങ്കെടുക്കും.
 

date