Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

 

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെയും മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി പരീക്ഷയില്‍ 80ശതമാനം മാര്‍ക്കോടെ വിജയിച്ച് റഗുലര്‍ ഹയര്‍സെക്കന്‍ഡറിതല പഠനത്തിനോ മറ്റോ റഗുലര്‍ കോഴ്‌സുകളില്‍ ഉപരിപഠനത്തിനോ ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കും, റഗുലര്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍, ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍, ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവയ്ക്ക് ഉപരിപഠനത്തിന് ചേര്‍ന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുമാണ് അവസരം. അപേക്ഷകള്‍ നവംബര്‍ 20നുള്ളില്‍ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 0491 2505170

date