Post Category
ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്
കോട്ടയം: ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള 2025 വര്‍ഷത്തിലെ സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ കോട്ടയം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ സ്വീകരിക്കും. 2025ല്‍ 80 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി. വിജയിച്ചവര്‍ക്ക് റെഗുലര്‍ ഹയര്‍ സെക്കന്‍ഡറി തല പഠനത്തിനോ മറ്റ് റെഗുലര്‍ കോഴ്സുകളില്‍ ഉപരിപഠനത്തിനോ ചേരുന്നവര്‍ക്കും റെഗുലര്‍ പ്രൊഫഷണല്‍ കോഴ്സുകള്‍, ബിരുദ/ബിരുദാനന്തര കോഴ്സുകള്‍, ഡിപ്ലോമ കോഴ്സുകള്‍ എന്നിവയ്ക്ക് ഉപരിപഠനത്തിന് ചേരുന്നവര്‍ക്കുമാണ് അര്‍ഹത. വിശദവിവരത്തിന് ഫോണ്‍: 0481 2300390.
date
- Log in to post comments