മുഴുവന്‍ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലും ഫിസിയോതെറാപ്പി യൂണിറ്റുകള്‍ സജ്ജമാക്കി -മന്ത്രി വീണ ജോര്‍ജ്
പുറമേരി ഗവ. താലൂക്ക് ഹോമിയോ ആശുപത്രി ഫിസിയോതെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
സംസ്ഥാനത്തെ മുഴുവന്‍ ഹോമിയോ ആശുപത്രികളിലും ഫിസിയോതെറാപ്പി യൂണിറ്റ് സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. തൂണേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പുറമേരി ഗവ. താലൂക്ക് ഹോമിയോ ആശുപത്രിയിലെ ഫിസിയോതെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആയുഷ് ആശുപത്രികളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് പുതിയ ആശുപത്രികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞെന്നും ഫിസിയോതെറാപ്പി യൂണിറ്റുകള്‍ സജ്ജമാക്കിയതിലൂടെ ജനങ്ങള്‍ക്കാവശ്യമായ സേവനം ഉറപ്പാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
താലൂക്ക് ഹോമിയോ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി കെ ജ്യോതി ലക്ഷ്മി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, വൈസ് പ്രസിഡന്റ് ടി കെ അരവിന്ദാക്ഷന്, ജില്ലാ പഞ്ചായത്ത് അംഗം എന്‍ എം വിമല, ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ കെ ഇന്ദിര, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി സീന, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു പുതിയോട്ടില്‍, ഡോ. ഹീര, എച്ച് എം സി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments